കുവൈത്തിൽ 161 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 104 ഇന്ത്യക്കാർ ഉൾപ്പെടെ 161 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ക ോവിഡ്​ ബാധിതർ 1154 ആയി.

101 ഇന്ത്യക്കാർ, നാല്​ കുവൈത്തികൾ, 15 ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ, ഒ രു ജോർഡൻ പൗരൻ, ഒരു പാകിസ്ഥാനി എന്നിവർ നേരത്തെ കോവിഡ്​ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​.

രണ്ട്​ ഇന്ത്യക്കാർ, ഒരു കുവൈത്തി, ഒരു ബൾഗേറിയൻ പൗരൻ, ഒരു ഇൗജിപ്​ഷ്യൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ കണ്ടെത്തിയിട്ടില്ല.

ബ്രിട്ടനിൽനിന്ന്​ വന്ന 17 കുവൈത്തികൾ, ജർമനിയിൽനിന്ന്​ വന്ന ഒമ്പത്​ കുവൈത്തികൾ, അമേരിക്കയിൽനിന്ന്​ വന്ന മൂന്ന്​ കുവൈത്തികൾ, ബ്രിട്ടനിൽനിന്ന്​ വന്ന ബിദൂനി, ഇൗജിപ്​തിൽനിന്ന്​ വന്ന ഇന്ത്യക്കാരൻ എന്നിവർക്ക്​ കൂടിയാണ്​ ശനിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.

ഇന്ത്യക്കാരുടെ എണ്ണത്തിലും ആകെ എണ്ണത്തിലും ഒരു ദിവസം ഇത്രയേറെ വർധനയുണ്ടാവുന്നത്​ ആദ്യമായാണ്​. ശനിയാഴ്​ച പത്തുപേർ ഉൾപ്പെടെ 133 പേർ ​രോഗമുക്​തി നേടി. 1020 പേർ ചികിത്സയിലുണ്ട്​. 26 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഒരാളാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

Tags:    
News Summary - covid update kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.