കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിരീക്ഷണ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 136 പേർ കൂടി വീട്ടിലേക്ക് പോയി. ഇതോ ടെ നിരീക്ഷണ കാലം കഴിഞ്ഞ് ക്യാമ്പ് വിട്ടവരുടെ എണ്ണം 853 ആയി. അവസാന ഘട്ട പരിശോധന പൂർത്തിയാക്കി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയാണ് ആളുകളെ വിട്ടയച്ചത്.
ഇവർക്കാർക്കും രോഗ ലക്ഷണമില്ലെന്നും എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്നും അധികൃതർ വ്യക്തമാക്കി. എല്ലാവിധ സംരക്ഷണവും പരിചരണവും നൽകി ക്യാമ്പിൽ പാർപ്പിച്ച് നിരീക്ഷിച്ചാണ് ഇവരെ വീട്ടിലേക്കു പറഞ്ഞയച്ചത്. നിശ്ചിത ദിവസത്തേക്ക് വീട്ടിലും നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.