കുവൈത്ത് സിറ്റി: കുവൈത്തിൽ ടാക്സി സർവിസുകൾ നിർത്തിവെച്ചു. കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിെ ൻറ ഭാഗമായാണ് നടപടി. സർക്കാർ വക്താവ് താരിഖ് അൽ മസ്റം ആണ് അനിശ്ചിതകാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയ വിവരം അറിയിച്ചത്.
ബസ് സർവിസുകൾ നേരത്തെ തന്നെ നിർത്തിയ നിലയിൽ ടാക്സികൾ കൂടി നിലക്കുന്നതോടെ ജനജീവിതം കൂടുതൽ നിശ്ചലമാവും. ഇപ്പോഴും നിരവധി സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ബസുകൾ നിലച്ചതോടെ ടാക്സി ആണ് കൂടുതൽ പേരും ആശ്രയിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവർക്ക് ജോലിക്ക് പോവാൻ കഴിയാതെ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.