‘കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം’

കുവൈത്ത് സിറ്റി: കോവിഡ് -19 മഹാമാരി മൂലം വിദേശത്ത് മരിച്ച പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കേരള സർക്കാർ സഹായധനം നല്‍കണമെന്ന്​ കുവൈത്ത് ഇസ്​ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലകളിലടക്കം നൂറില്‍പരം പ്രവാസി മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മാസങ്ങളായി വരുമാനം നിലച്ച് നിത്യവൃത്തിക്കുപോലും പരസഹായം തേടേണ്ട സ്ഥിതിയാണുള്ളത്.  ദുരിതപൂർണമായ സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്നതിനിടെ രോഗബാധയേറ്റാണ് പലരും മരിക്കുന്നത്. 

നിലവിലെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളില്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍നിന്നും മറ്റും സാമ്പത്തികസഹായങ്ങള്‍ ലഭിക്കാനുളള സാധ്യതയും വിരളമാണ്. നാടി​​െൻറ പുരോഗതിയിലും സമ്പദ്ഘടനയിലും പങ്കുവഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിഘട്ടങ്ങളില്‍ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് സാന്ത്വനമേകുന്ന സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്ന്​ കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യർഥിച്ചു.

Tags:    
News Summary - covid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.