കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളിൽ സഹകരിക്കാൻ 15 പേരടങ്ങുന്ന ഇന്ത്യൻ റാപിഡ് റസ്പോൺസ് ടീം കുവൈത്തിലെ ത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിൽനിന്നുള്ള മെഡിക്കൽ സംഘം കുവൈത്തിലെത്തിയത്.
രണ്ടാഴ്ച കുവൈത്തിൽ തങ്ങുന്ന സംഘം കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ പങ്കുചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് പ്രധാനമന്ത്രിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ കോവിഡ് പ്രതിരോധ നടപടികളിൽ സഹകരണം ഉറപ്പുനൽകിയിരുന്നു.
ഇതിെൻറ തുടർച്ചയായാണ് മെഡിക്കൽ സംഘം കുവൈത്തിൽ എത്തിയത്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉറച്ച സൗഹൃദമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.