പൂർണ കർഫ്യൂ: ഇതുവരെ നിർദേശം ലഭിച്ചി​ട്ടില്ലെന്ന് കുവൈത്ത്​​ പൊലീസ്​ വൃത്തങ്ങൾ

കുവൈത്ത്​ സിറ്റി: പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നത്​ സംബന്ധിച്ച്​ ഇതുവരെ സർക്കാറിൽനിന്ന്​ നിർദേശമൊന്നും ലഭിച ്ചിട്ടില്ലെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

ജലീബ്​ അൽ ശുയൂഖ്​, മഹ്​ബൂല, ഫർവാനിയ എന്നിവിടങ്ങളിൽ തിങ്കളാഴ്​ച മുതൽ പൂർണ കർഫ്യൂ ഏർപ്പെടുത്തുമെന്ന്​ ഞായറാഴ്​ച രാ​ത്രി വാർത്ത പ്രചരിച്ചതിനെ തുടർന്നാണ്​ ഉന്നത പൊലീസ്​ വൃത്തങ്ങളിൽനിന്ന്​ പ്രതികരണം തേടിയത്​.

തിങ്കളാഴ്​ച മുതൽ ജലീബ്​ അൽ ശുയൂഖ്​, മഹ്​ബൂല, ഫർവാനിയ എന്നിവിടങ്ങളിൽ കർഫ്യൂ സമയം നീട്ടുമെന്നും ഇവിടെനിന്ന്​ പുറത്തേക്കും അകത്തേക്കും പ്രവേശനം വിലക്കുമെന്നുമാണ്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തത്​. ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നാണ്​ ഉന്നത ഉദ്യോഗസ്ഥൻ വ്യക്​തമാക്കിയത്​. അതിനിടെ വിദേശി ജനസാ​ന്ദ്രത ഏറിയതും കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടതുമായ സ്ഥലങ്ങളിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തണമെന്ന്​ ആദിൽ അൽ ദംഹി എം.പി ആവശ്യപ്പെട്ടു.

വിദേശികൾ അനിയന്ത്രിതമായി പുറത്തിറങ്ങുന്നത്​ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണം ശക്​തമാക്കുകയാണ്​ കോവിഡ്​ സാമൂഹിക വ്യാപനം തടയാണുള്ള വഴിയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - covid 19 kuwait updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.