കേരള ക്രിക്കറ്റ് ലീഗിൽ വിജയികളായ പത്തനംതിട്ട ജില്ല ടീമിനെ അനുമോദിക്കുന്ന യോഗത്തിൽ പത്തനംതിട്ട ജില്ല ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പ്രശാന്ത് ആദി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ക്രിക്കറ്റ് ലീഗിൽ വിജയികളായ പത്തനംതിട്ട ജില്ല ടീമിനെ പത്തനംതിട്ട ജില്ല ക്രിക്കറ്റ് അസോസിയേഷൻ കുവൈത്തും, റോയൽ സ്ട്രൈക്കേഴ്സ് കുവൈത്തും അനുമോദിച്ചു. കോശി തിരുവല്ല അധ്യക്ഷത വഹിച്ചു. തിരുവല്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് റെജി കോരുത്, ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ദീപക് അലക്സ് പണിക്കർ, അടൂർ എൻ.ആർ.ഐ ഫോറം പ്രസിഡന്റ് ശ്രീകുമാർ, പത്തനംതിട്ട ജില്ല ക്യാപ്റ്റൻ പ്രശാന്ത് ആദി, അനിൽ കുമാർ മുരളീധരൻ, ഫ്രഡി, ദിനേഷ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ: ജിജി പുറമറ്റം (പ്രസി), ദിലീപ് (വൈ.പ്രസി), സാബിൻ (സെക്ര), ദീപക് അലക്സ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.