കുവൈത്ത് സിറ്റി: പ്രമുഖ പണ്ഡിതനും കെ.എൻ.എം മർകസുദ്ദഅ് വ സംസ്ഥാന നിർവാഹക സമിതി അംഗവും അൽ ഫിത്റ ഇസ് ലാമിക് പ്രീ സ്കൂൾ ഡയറക്ടറുമായ സി.എ. സഈദ് ഫാറൂഖിയുടെ വിയോഗത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ അനുശോചിച്ചു. കുവൈത്ത് പ്രവാസിയായിരുന്ന അദ്ദേഹം ഐ.ഐസിയുടെ പ്രവർത്തന മേഖലയിൽ സജീവമായി ഇടപെട്ടിരുന്നു. കുവൈത്ത് പ്രവാസ ജീവിതത്തിന് ശേഷവും ഐ.ഐസി ദഅ് വ സംരഭങ്ങളുമായി ആത്മാർഥമായി ഇടപെട്ടിരുന്ന വ്യക്തിത്വമാണ് സഈദ് ഫാറൂഖി. അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും പരലോക വിജയത്തിനായി പ്രാർഥിക്കുന്നതായും ഐ.ഐ.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.