ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
https://www.madhyamam.com/gulf-news/kuwait/condolences-to-kuwait-emir-1238527
കുവൈത്ത് സിറ്റി: മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ എസ്.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സുനിൽ റാപ്പുഴ, ജനറൽ സെക്രട്ടറി ബിനു ഗ്രിഗറി, ട്രഷർ ജോർജ് തെക്കേൽ, വിമൻസ് വിങ് പ്രസിഡന്റ് ലിറ്റസി സെബാസ്റ്റ്യൻ, എസ്.എം.വൈ.എം പ്രസിഡന്റ് ജിജിൽ മാത്യു, ബാലദീപ്തി വൈസ് പ്രസിഡന്റ് സിനോ പീറ്റർ, ഏരിയ കൺവീനർമാരായ ഷാജു ദേവസി, സെബാസ്റ്റ്യൻ പോൾ, അജോഷ് ആന്റണി, ടോം ഇടയോടി എന്നിവർ സംസാരിച്ചു.
പ്രവാസി ഇന്ത്യക്കാരെ ഒത്തിരി സ്നേഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് നവാഫ് എന്ന് പ്രസിഡന്റ് സുനിൽ റാപ്പുഴ അനുസ്മരിച്ചു. സെന്റർ കൾച്ചറൽ കമ്മിറ്റി കൺവീനർ സന്തോഷ് ഓടേട്ടിൽ, ആർട്സ് കമ്മിറ്റി കൺവീനർ സന്തോഷ് വടക്കേമുണ്ടാനിയിൽ, സോഷ്യൽ കമ്മിറ്റി കൺവീനർ സന്തോഷ് കളരിക്കൽ, ബാലദീപ്തി ചീഫ് കോഓഡിനേറ്റർ ബൈജു ജോസഫ്, മീഡിയ കൺവീനർ സുദീപ് ജോസഫ്, സെൻട്രൽ കൾച്ചറൽ കമ്മിറ്റിയംഗം സാം ആന്റണി മുൻ ജനറൽ സെക്രട്ടറി ജോർജ് കാലയിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.