കുവൈത്ത് സിറ്റി: കോഴിക്കോട് എം.കെ. റോഡ് ‘ഫൈസാസ്’ വസതിയിലെ ഒജിന്റകം ആലിക്കോയയുടെ വിയോഗത്തിൽ ഐ.ഐ.സി അനുശോചിച്ചു. പാവപ്പെട്ടവരുടെ അത്താണിയായി പ്രവർത്തിച്ചയാളും നിരവധി മസ്ജിദുകളുടെയും സംഘടനകളുടെയും സാമ്പത്തിക സഹായത്തിന് പിന്നിലെ പ്രധാനിയുമാണ് വിടപറഞ്ഞ ആലിക്കോയയെന്ന് ഐ.ഐ.സി അനുസ്മരിച്ചു.
കുവൈത്തിലെ ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ യൂനിറ്റ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. ആലിക്കോയയുടെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.