കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ വിപണികളും കടകളും നിരീക്ഷിക്കുന്നതിനായി വാണിജ്യ വ്യവസായ മന്ത്രാലയം ഫീൽഡ് പരിശോധന വർധിപ്പിച്ചു.
ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഉൽപന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം നിലനിർത്തൽ ചൂഷണം തടയൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന. ഉൽപന്നങ്ങളുടെ കാലാവധി തീയതികൾ, വില എന്നിവയും പരിശോധനകളിൽ ഉൾപ്പെടുന്നു.
സംശയമുള്ള ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനക്കായി ശേഖരിക്കുന്നുമുണ്ട്. നിയമലംഘനങ്ങൾക്ക് കർശനമായ നടപടികൾ നേരിടേണ്ടിവരും.
ഇത്തരം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തൽ, സ്റ്റോറുകൾ അടച്ചുപൂട്ടൽ എന്നിവ നേരിടേണ്ടിവരും. ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യാനും വാണിജ്യ വ്യവസായ മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.