ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർഥം ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഒലീവ് തൈ നടുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകൾ ഉൾപ്പെടുന്ന കൽക്കത്ത ഭദ്രാസനത്തിന് കീഴിലുള്ള ഭിലായി സെൻറ് തോമസ് ഓർത്തഡോക്സ് മിഷൻറ് ആഭിമുഖ്യത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ ബാവാ അനുസ്മരണവും അദ്ദേഹത്തിെൻറ പേരിലുള്ള ചികിത്സാ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
'സുകൃത പാത' എന്ന പേരിൽ പാത്താമുട്ടം സ്തേഫാനോസ് മാർ തിയഡോഷ്യസ് മെമ്മോറിയൽ മിഷൻ സെൻററിൽ നടന്ന പരിപാടി മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി മിഷൻ സെൻറർ അങ്കണത്തിൽ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർഥം മാർത്തോമാ മെത്രാപ്പോലീത്താ ഒലിവ് തൈകൾ നട്ടു. ക്രിസ്ത്യൻ മിഷൻ പഠനങ്ങളെയും പ്രവർത്തനങ്ങളേയും ആസ്പദമാക്കി കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്താ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് രചിച്ച 'ഹാൻഡ് ബുക്ക് ഓൺ ക്രിസ്ത്യൻ മിഷൻ സ്റ്റഡീസ്' എന്ന ഗ്രന്ഥം അഡ്വ. ബിജു ഉമ്മന് നൽകി മാർത്തോമാ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു.
ആദ്യപ്രതി പത്തനാപുരം സെൻറ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. കെ.വി. പോൾ ഏറ്റുവാങ്ങി. മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും ചെന്നൈ-കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഭിലായി സെൻറ് തോമസ് മിഷൻ വൈസ് പ്രസിഡൻറ് ഫാ. ഗീവർഗീസ് റമ്പാൻ സ്വാഗതവും പാത്താമുട്ടം ശ്ലീബാ ഇടവക സഹവികാരി ഫാ. കുര്യാക്കോസ് പി. തോമസ് നന്ദിയും പറഞ്ഞു.
കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. എബ്രഹാം ഉമ്മൻ, ഫാ. ജോൺ ചിറത്തലാട്ട് കോർ-എപ്പിസ്കോപ്പ, ഫാ. ഫിലിപ് കുരുവിള, ഫാ. പി.ടി. തോമസ്, സെൻറ് തോമസ് മിഷൻ കോഒാഡിനേറ്റർ ഷാജി എബ്രഹാം, ഡോ. ജേക്കബ് മണ്ണുംമൂട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.