ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുെന്നന്ന് ഉറപ്പാക്കാൻ കടകളിൽ നടത്തിയ പരിശോധന
കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുെന്നന്ന് ഉറപ്പാക്കാൻ കടകളിൽ പരിശോധന നടത്തി. സാൽമിയയിൽ നടത്തിയ പരിശോധനയിൽ ആറു നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാത്ത 14 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മാസ്ക് ധരിക്കണമെന്നും സാമൂഹികഅകലം പാലിക്കണമെന്നതും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെടുത്തത്. കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രം തീവ്രയത്നം നടത്തുേമ്പാൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 139 എന്ന ഹോട്ട് ലൈനിലോ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലോ അറിയിക്കണമെന്നും 24727732 എന്ന വാട്സ്ആപ് നമ്പറിലും പരാതി അറിയിക്കാമെന്നും അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കടകളിൽ പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
90 ശതമാനം നഴ്സിങ് ജീവനക്കാർക്ക് വാക്സിൻ നൽകി
കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സറി ജീവനക്കാരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകി. ബാക്കിയുള്ളവർക്കുകൂടി വാക്സിൻ നൽകാനായി രണ്ടാംഘട്ട കാമ്പയിൻ ആരംഭിച്ചു. സ്വകാര്യ നഴ്സറികളിലെയും ഭിന്നശേഷിയുള്ളവർക്കായുള്ള സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് സൽവയിലെ ഇംഗ്ലീഷ് ഗ്രൂപ് നഴ്സറി കെട്ടിടത്തിൽ നടന്ന കാമ്പയിനിൽ വാക്സിൻ നൽകി. ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന നഴ്സറികൾ തുറക്കുന്നതിന് മുന്നോടിയായാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. സെപ്റ്റംബർ ആദ്യവാരം നഴ്സറികൾ തുറക്കാനാണ് തീരുമാനം.
718 പേർക്ക് കോവിഡ്; 918 രോഗമുക്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 918 പേർ രോഗമുക്തരായി. അഞ്ചുപേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 2356 ആയി. ഇതുവരെ 4,01,697 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. 3,89,798 പേർ രോഗമുക്തരായി. ബാക്കി 9543 പേർ ചികിത്സയിൽ കഴിയുന്നു. 271 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.