സിറ്റി ക്ലിനിക്ക് മിർഖാബ് ബ്രാഞ്ച് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ്, സി.ഇ.ഒ സജ്ജാദ് ജാവേദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആതുര സേവനരംഗത്തെ കുവൈത്തിലെ വിശ്വസ്ത സേവനകേന്ദ്രമായ സിറ്റി ക്ലിനിക്കിന്റെ നവീകരിച്ച മിർഖാബ് ബ്രാഞ്ച് വിപുലമായ സൗകര്യത്തോടെ പ്രവർത്തനമാരംഭിച്ചു.
സിറ്റി ക്ലിനിക് മാനേജിങ് ഡയറക്ടർ കെ.പി. നൗഷാദ്, സി.ഇ.ഒ സജ്ജാദ് ജാവേദ് എന്നിവർ ചേർന്ന് നവീകരിച്ച ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജനറൽ മാനേജർ സതീഷ് മഞ്ചപ്പ, ഖൈത്താൻ മാനേജർ കിരൺ റെഡ്ഢി, മിർഖാബ് ബ്രാഞ്ച് മാനേജർ റാഫാത്ത് അലി, ഡോ.നൈറ, ഡോ.ആശോക് എന്നിവരും ക്ലിനിക് സ്റ്റാഫും ആഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു.
മിർഖാബ് ക്ലിനിക്കിൽ ജനറൽ ഫിസിഷ്യൻ, ഡെന്റൽ വിഭാഗം എന്നിവയുടെ പ്രത്യേകസേവനം ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. രോഗികൾക്കും സന്ദർശകർക്കും മികച്ച സൗകര്യത്തോടെയാണ് ക്ലിനിക്ക് പുനരാരംഭിക്കുന്നത്.
മിതമായ നിരക്കിൽ മികച്ച പരിചരണവും ക്ലിനിക്കിൽ ഉറപ്പാക്കിയിട്ടുണ്ട്. കുവൈത്തിൽ വർഷങ്ങളുടെ ചികിത്സ പാരമ്പര്യമുള്ള സിറ്റി ക്ലിനിക്കിന് ഫഹാഹീൽ, ഖൈത്താൻ, മഹ്ബൂല എന്നിവിടങ്ങളിലും നിലവിൽ ക്ലിനിക്കുകളുണ്ട്. വിവരങ്ങൾക്ക് 22497060 എന്നീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.