കുവൈത്ത് സിറ്റി: ഭക്ഷണ പാക്കറ്റിൽ ഒളിപ്പിച്ച് സിഗരറ്റുകൾ കടത്താൻ ശ്രമം. നുവൈസീബ് ക്രോസിങ്ങിൽനിന്ന് 323 കാര്ട്ടൻ സിഗരറ്റുകൾ പിടികൂടി. കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
അതിർത്തി ചെക്ക്പോസ്റ്റിൽ എത്തിയ രണ്ട് വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ വലിയ അളവിലുള്ള ഭക്ഷ്യവസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ സിഗരറ്റുകൾ കണ്ടെത്തുകയായിരുന്നു. സഹോദരന്മാരുടെതാണ് രണ്ട് വാഹനങ്ങളും എന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഭക്ഷണം കൊണ്ടുപോകുന്നതിന്റെ മറവിൽ സാധനങ്ങൾ കടത്താനായിരുന്നു ശ്രമം. ഒന്നിലധികം ഭക്ഷണ പാക്കറ്റുകളിലായി സിഗരറ്റുകൾ ഒളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.