കുവൈത്ത് സിറ്റി: ഖത്തറിൽ 24 കുവൈത്തി ഫോേട്ടാഗ്രാഫർമാരുടെ പുരസ്കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഖത്തറിലെ ‘കത്താറ’ കൾചറൽ വില്ലേജിലാണ് ‘ക്രിയേറ്റിവ്’ എന്നപേരിൽ പ്രദർശനം അരങ്ങേറിയത്. കുവൈത്ത് സയൻസ് ക്ലബും യൂത്ത് ഹോബി സെൻററും ചേർന്നാണ് ഖത്തർ സാംസ്കാരിക മന്ത്രാലയത്തിെൻറ സഹകരണത്തോടെ പ്രദർശനം നടത്തിയത്. ഇത്തരമൊന്ന് ആദ്യമായാണ് തങ്ങൾ ഖത്തറിൽ നടത്തുന്നതെന്ന് കുവൈത്ത് സയൻസ് ക്ലബ് പ്രസിഡൻറ് യഅ്ഖൂബ് അൽ കൻദരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.