കു​വൈ​ത്തി​ൽ ക​ഫേ, സ​ലൂ​ൺ ഉ​ട​മ​ക​ൾ ന​ട​ത്തി​യ പ്ര​തി​ഷേ​ധം

ക​ഫേ, സ​ലൂ​ൺ ഉ​ട​മ​ക​ൾ സ​മ​രം ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ലൂ​ണു​ക​ൾ അ​ട​ച്ചി​ടാ​നും ക​ഫേ​ക​ളി​ൽ ഇ​രു​ന്ന്​ ക​ഴി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ച്ചും ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ​തി​രെ ക​ഫേ, സ​ലൂ​ൺ ഉ​ട​മ​ക​ൾ സ​മ​രം ന​ട​ത്തി. പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​ന്​ മു​ന്നി​ലെ ഇ​റാ​ദ ച​ത്വ​ര​ത്തി​ലാ​ണ്​ ശ​നി​യാ​ഴ്​​ച സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും പൊ​ലീ​സ്​ അ​നു​വ​ദി​ച്ചി​ല്ല. ഇ​റാ​ദ ച​ത്വ​ര​ത്തി​ന്​ മു​ന്നി​ൽ പൊ​ലീ​സ്​ നി​ല​യു​റ​പ്പി​ച്ച​തോ​ടെ സ​മ​ര​ക്കാ​ർ ഫി​ഷ​ർ​മെ​ൻ ദീ​വാ​നി​യ​യി​ലേ​ക്ക്​ നീ​ങ്ങി. ഇ​വി​ടെ​യും ഒ​ത്തു​കൂ​ടു​ന്ന​തി​ന്​ പൊ​ലീ​സ്​ ത​ട​യി​ട്ടു. എ​ല്ലാ​വ​രോ​ടും പി​രി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ ച​ത്വ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.