കുവൈത്ത് സിറ്റി: ചെറുകിട-ഇടത്തരം കച്ചവടക്കാർക്കും കച്ചവട രംഗത്തേക്ക് കടന്നുവരുന്നവർക്കുമായി കുവൈത്ത് മാഹി മുസ് ലിം വെൽഫെയർ അസോസിയേഷൻ ബിസിനസ് വർക് ഷോപ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30 മുതൽ ഫഹാഹീൽ അജ്യാൽ മാളിലെ കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. കുവൈത്തിലെ ബിസിനസ്-ലീഗൽ രംഗത്തെ പ്രമുഖർ വ്യത്യസ്ത വിഷയങ്ങൾക്ക് നേതൃത്വം നൽകും. രജിസ്ട്രേഷന് 60010194 / 66265870 / 51429444 ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.