കുവൈത്ത് സിറ്റി: കുവൈത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ഉച്ചക്ക് സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് ശേഷം രാത്രി 9:20 നുള്ള വിമാനത്തിൽ മൃതദേഹങ്ങൾ കണ്ണൂരിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള എല്ലാ നടപടികളും കെ.കെ.എം.എയുടെ കീഴിലുള്ള മാഗ്നറ്റ് ടീം പൂർത്തിയാക്കിയതായി അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് എറണാകുളം സ്വദേശിനി ബിന്‍സി (30), കണ്ണൂര്‍ സ്വദേശി സൂരജ്(40) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ ഇവരുടെ ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സൂരജ് സുർറ ജാബിർ അൽ അഹമ്മദ് ആശുപത്രിയിൽ ഐ.സി.യു യൂനിറ്റിലും ബിൻസി സബ്ഹാൻ ജാബിർ അൽ അഹമ്മദ് സൈനിക ആശുപത്രിയിലും ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.