എൻ.എസ്.എസ് കുവൈത്തും മെഡ്എക്സ് മെഡിക്കൽ കെയറും ഫഹാഹീൽ അദാൻ
ആശുപത്രിയിൽ സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: എൻ.എസ്.എസ് കുവൈത്തും മെഡ്എക്സ് മെഡിക്കൽ കെയറും സംയുക്തമായി അദാൻ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി.
സ്വദേശികളും പ്രവാസികളുമുൾപ്പെടെ ഒട്ടനവധി പേർ ക്യാമ്പിൽ രക്തദാനം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
എൻ.എസ്.എസ് കുവൈത്തിനെ പ്രതിനിധാനംചെയ്ത് പ്രസിഡന്റ് ടി.പി. പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ, ട്രഷറർ അശോക് കുമാർ പിള്ള, മംഗഫ് ഏരിയ കോഓഡിനേറ്ററും രക്തദാന ക്യാമ്പിന്റെ കോഓഡിനേറ്ററുമായ അനൂപ് നായർ, രക്തദാന ക്യാമ്പ് ജോയന്റ് കോഓഡിനേറ്റർ മനോജ് ബി. നായർ, വനിത സമാജം കൺവീനർ കീർത്തി സുമേഷ്, ജോയന്റ് കൺവീനർ വർഷ ശ്യംജിത്ത്, എൻ.എസ്.എസ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മെഡ്എക്സ് മെഡിക്കൽ കെയർ ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഇൻഷുറൻസ് മാനേജർ അജയ്കുമാർ, ജിൻസി അജു, മാർക്കറ്റിങ് അസിസ്റ്റന്റ് ജാസിം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.