പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ബെ​ക്ക​ൺ ജോ​സ​ഫി​ന്​ ഗാ​ന്ധി സ്മൃ​തി

കു​വൈ​ത്ത്​ നൽകിയ യാത്രയയപ്പ്​

ബെ​ക്ക​ൺ ജോ​സ​ഫി​ന്​ ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത്​ അ​മ​ര​ക്കാ​രി​ലൊ​രാ​ളും മു​തി​ർ​ന്ന സം​ഘാ​ട​ക​നു​മാ​യ ബെ​ക്ക​ൺ ജോ​സ​ഫി​ന് ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത്​ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഒാ​ൺ​ലൈ​നാ​യി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ മ​ധു മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ. ബി​നു സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​ബു പൗ​ലോ​സ്, ടോം ​എ​ട​യാ​ടി​യി​ൽ, പ്രാ​ജോ​ദ് ഉ​ണ്ണി, ജി​യോ മ​ത്താ​യി, ബി​ജോ​യ്‌ മാ​ണി​പ്പാ​റ, എ​ൽ​ദോ ബാ​ബു, ലാ​ക് ജോ​സ്, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്തി​െൻറ തു​ട​ർ​ന്നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി ഉ​ണ്ടാ​കു​മെ​ന്നും ഇ​തു​പോ​ലു​ള്ള ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ സ​മൂ​ഹ​ത്തി​െൻറ ന​ല്ല മ​ന​സ്സി​െൻറ പ്ര​തീ​ക​ങ്ങ​ളാ​ണെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ബെ​ക്ക​ൺ ജോ​സ​ഫ്‌ പ​റ​ഞ്ഞു. സു​ധീ​ർ മൊ​ട്ട​മ്മേ​ൽ ന​ന്ദി പ​റ​ഞ്ഞു. പി​ന്നീ​ട്​ സാ​ൽ​മി​യ പാ​ർ​ക്കി​ൽ ഒ​ത്തു​ചേ​ർ​ന്ന ല​ളി​ത​മാ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ ടി.​കെ. ബി​നു, മ​ധു മാ​ഹി, എ​ൽ​ദോ ബാ​ബു, സാ​ബു പൗ​ലോ​സ്, ടോം ​എ​ട​യോ​ടി, പ്ര​ജോ​ദ് ഉ​ണ്ണി, ജി​യോ മ​ത്താ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​േ​ൻ​റാ​യും ലാ​ഖ് ജോ​സ് സ്നേ​ഹ​സ​മ്മാ​ന​വും കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.