ബീച്ച് കപ്പ് ഫുട്ബാൾ ട്രോഫി പ്രകാശന ചടങ്ങിൽ ക്ലബ് ഭാരവാഹികൾ
കുവൈത്ത് സിറ്റി: ബീച്ച് എഫ്.സി മംഗഫ് ഫഹാഹീൽ സുക്ക് സഭ ഫുട്ബാൾ മൈതാനിയിൽ സംഘടിപ്പിക്കുന്ന അഖില കേരള സോക്കർ ഫുട്ബാൾ ടൂർണമെന്റ് ‘ബീച്ച് കപ്പ്- 2025’ന്റെ ട്രോഫി പ്രകാശം ചെയ്തു. മംഗഫ് കലാസദൻ ഹാളിൽ നടന്ന ചടങ്ങിൽ 2025-26 വർഷത്തെ ടീം ജേഴ്സിയുടെയും ബിബ്സിന്റെയും പ്രകാശനവും നടന്നു. ക്ലബ് സെക്രട്ടറി ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ മൻസൂർ, ജാഫർ, ജിബു, അമൽ, ശിഹാബ്, ഫാബീർ എന്നിവർ ആശംസ അർപ്പിച്ചു. പ്രസിഡന്റ് സുധിൻ കുമാർ സ്വാഗതവും ട്രഷറർ ഫബീർ നന്ദിയും പറഞ്ഞു. ഹന്നാസ് ബൗട്ടീക് ഉടമ അരുൺ ജറിൽ ജോസഫ്, പവിഴം ജ്വല്ലറി ഉടമ സജി പവിഴം, മസാല ദർബാർ ഹോട്ടൽ ഉടമ ഷാജു ഹനീഫ എന്നിവർ സന്നിഹിതരായിരുന്നു.
ജൂൺ എട്ടിന് നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും. ക്ലബിലെ എല്ലാ മെമ്പർമാർക്കും ബീച്ച് എഫ്.സി മംഗഫ് ഈ വർഷവും പ്രാക്ടീസ് കിറ്റ് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.