കുവൈത്ത് സിറ്റി: സാമ്പത്തിക തട്ടിപ്പുകജിൽ ജാഗ്രത വേണമെന്ന് ഉണർത്തി കുവൈത്ത് ബാങ്കിങ് അസോസിയേഷൻ (കെ.ബി.എ). തട്ടിപ്പ് തടയുന്നതിൽ തങ്ങളുടെ കൈവശമുള്ള വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ നിർണായകമാണെന്നും കെ.ബി.എ വ്യക്തമാക്കി.
ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഇടപാടുകാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫിസ് ആരംഭിച്ചതായും കെ.ബി.എ ഡെപ്യൂട്ടി ചീഫ് ശൈഖ അൽ ഇസ്സ അറിയിച്ചു. ദേശീയ ബാങ്കിങ് മേഖലക്ക് ഇത് ഗുണം ചെയ്യുമെന്നും സൂചിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേഗത്തിലും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ക്ലയന്റുകളുടെ ബാങ്ക് അക്കൗണ്ടുകളെ ലക്ഷ്യമിടുന്ന സംശയാസ്പദമായ പ്രവർത്തനത്തനങ്ങളിൽ കേന്ദ്ര പ്രവർത്തന ഓഫിസ് വേഗത്തിൽ പ്രതികരിക്കുന്നുണ്ട്.
തട്ടിപ്പുകൾക്ക് ഇരയാകുന്നത് തടയാൻ പൊതു അവബോധം നിർണായകമാണെന്നും അറിയിച്ചു. വെബ്സൈറ്റുകൾ, വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി തട്ടിപ്പുകാർ വലവിരിക്കുന്നുണ്ട്. ജാഗ്രത പാലിക്കാനും സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കാനും കെ.ബി.എ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.