കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷനും ചേർന്ന് രക്തദാനത്തിലൂടെ ഒാണംആഘോഷിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കിനെ സഹകരണത്തോടെ അദാൻ കോഓപറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ വെള്ളിയാഴ്‌ച രാവിലെ ഒമ്പത് മുതൽഉച്ചക്ക് ഒന്നു വരെ 'സുകൃതം 2020' എന്ന പേരിലാണ് ക്യാമ്പ് നടത്തിയത്. കോവിഡ് സാഹചര്യത്തിൽ ഓണാഘോഷ പരിപാടികളൊഴിവാക്കി രക്തദാന ക്യാമ്പ്നടത്താൻ കെ.ഇ.എ തീരുമാനിക്കുകയായിരുന്നു. ബി.ഡി.കെ പ്രവർത്തകൻ കെവിൻ മാത്യു മാവേലിയുടെ വേഷമണിഞ്ഞെത്തി രക്തം നൽകി.
മാവേലിയും പങ്കെടുത്തവരുടെ കേരളീയ വേഷവും പരിപാടിക്ക് ഓണ പ്രതീതി നൽകി. രക്തദാനം ചെയ്തവർക്ക് സാക്ഷ്യപത്രങ്ങളും പായസവും വിതരണം ചെയ്തു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, സമയക്രമം നിശ്ചയിച്ച് സുരക്ഷിതമായാണ് ക്യാമ്പ് നടത്തിയത്. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർഅഹ്മദ് ഉദ്ഘാടനം നിർവഹിച്ചു. കെ.ഇ.എ പ്രസിഡൻറ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു.
രാജൻ തോട്ടത്തിൽ ഓണസന്ദേശം നൽകി. കെ.ഇ.എ ജനറൽ സെക്രട്ടറി അജിത് ഡോ. അമീർ അഹ്മദിന് മെമേൻറാ നൽകി ആദരിച്ചു. ബി.ഡി.കെ പ്രതിനിധി രഘുബാൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അനൂപ് കുമാർ നന്ദിയും പറഞ്ഞു. ദീപു ചന്ദ്രൻ, ബിജി മുരളി, ജയകൃഷ്ണൻ, ഹരീന്ദ്രൻ, യമുന, പി.സി. മുനീർ, പ്രവീൺ കുമാർ, മുജീബ്, സോഫി, ധന്യ,വേണുഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.