ഗിനിയിൽനിന്ന് പക്ഷി ഇറക്കുമതിക്ക് വിലക്ക്

കുവൈത്ത് സിറ്റി: ഗിനിയിൽനിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് ഇറക്കുമതി വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ശിപാർശ.

ഗിനിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പാകം ചെയ്യാത്ത പൗൾട്രി ഉൽപന്നങ്ങൾ വിലക്കണമെന്ന് അതോറിറ്റി നിർദേശം നൽകിയത്. റിഫ്റ്റ് വാലി ഫീവർ പൊട്ടിപ്പുറപ്പെട്ട ബുറുണ്ടിയിൽനിന്ന് കന്നുകാലികളും മാട്ടിറച്ചിയും ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തണമെന്നും ശിപാർശ നൽകിയതായി അതോറിറ്റി സെക്രട്ടറി ജനറൽ ആദിൽ അൽ സുവൈത്ത് പറഞ്ഞു.

അമേരിക്കയിലെ കെന്റക്കിയിൽനിന്നുള്ള ചിക്കൻ ഉൽപന്നങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന വിലക്ക് പക്ഷിപ്പനി നിയന്ത്രണവിധേയമായതിനെ തുടർന്ന് പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Ban on bird imports from Guinea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.