കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അംഗങ്ങൾക്ക് ബദർ അൽ സമാ മെഡിക്കൽ സെൻറർ ഫർവാനിയ ബദർ പ്രിവിലേജ് ഹെൽത്ത് കാർഡ് നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ അംഗങ്ങൾക്ക് ബദർ അൽ സമാ മെഡിക്കൽ സെൻറർ ഫർവാനിയ ബദർ പ്രിവിലേജ് ഹെൽത്ത് കാർഡ് നൽകി.
ബദർ അൽ സമാ മെഡിക്കൽ സെൻററിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് വിതരണം നിർവഹിച്ചു.
ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൽട്ടേഷൻ, എക്സ്റേകൾ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വകുപ്പുകളിലും വിവിധ കിഴിവുകൾ ലഭിക്കും. ബദർ അൽ സമ മാർക്കറ്റിങ് കോഒാഡിനേറ്റർ അനസ്, കെ.കെ.പി.എ പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത്, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. സൗജന്യമായാണ് പ്രിവിലേജ് കാർഡ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.