വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അറബ് ലീഗ് മന്ത്രിതല യോഗത്തിൽ
കുവൈത്ത് സിറ്റി: ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 79ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന അറബ് ലീഗ് മന്ത്രിതല കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ വാർഷിക ഏകോപന യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പങ്കെടുത്തു. യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ അൽ യഹ്യ നയിച്ചു.
ഫലസ്തീൻ വിഷയം, മിഡിലീസ്റ്റിലെ സമാധാന പ്രക്രിയ, മേഖലയിലെയും അന്തർദേശീയ രംഗത്തെയും നിലവിലെ സംഭവവികാസങ്ങൾ എന്നിവയായിരുന്നു ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്ന്. യു.എൻ ജനറൽ അസംബ്ലി സെഷൻ പ്രവർത്തനങ്ങൾ, അറബ് ലീഗും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.