കുവൈത്ത് ടീം മെഡലുമായി
കുവൈത്ത് സിറ്റി: കസഖിസ്താനിലെ അൽമാറ്റിയിൽ നടന്ന 2024 ലെ ഏഷ്യൻ ഷോട്ട്ഗൺ കപ്പിൽ കുവൈത്ത് ഷൂട്ടിങ് ടീം മൂന്ന് സ്വർണ മെഡലുകൾ നേടി. പുരുഷ-വനിത സിംഗ്ൾ, ടീം ട്രാപ് ഷൂട്ടിങ് മത്സരങ്ങളിലാണ് നേട്ടം. ചൈന, ജപ്പാൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഉസ്ബകിസ്താൻ, കസാഖിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള വിവിധ മുൻനിര മത്സരാർഥികൾ ചാാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.
ടൂർണമെന്റിൽ കുവൈത്ത് ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.കുവൈത്ത് ടീമിന്റെ പ്രകടനത്തെ കുവൈത്ത് ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ (കെ.എസ്.എസ്.എഫ്) ചെയർമാനും ഏഷ്യൻ ഷൂട്ടിങ് കോൺഫെഡറേഷൻ സെക്രട്ടറി ജനറലുമായ ദുവായിജ് അൽ ഒതൈബി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.