സിംഗപ്പൂരിനെതിരായ മത്സരത്തിൽ കളിയിലെ താരമായ കുവൈത്തിന്റെ യാസിൻ പട്ടേൽ പുരസ്കാരം ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: എഷ്യകപ്പ് യോഗ്യത അവസാന മത്സരത്തിൽ കുവൈത്ത് നേടിയത് ഉജ്ജ്വല വിജയം. ജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഉണർന്നു കളിച്ച കുവൈത്ത് സിംഗപ്പൂരിന് ഒരവസരവും നൽകിയില്ല.
ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂരിനെ 19.5 ഓവറിൽ 104 റൺസിലൊതുക്കിയ കുവൈത്ത് 7.5 ഓവറിൽ അതിവേഗത്തിൽ ലക്ഷ്യം കണ്ടു. നാലോവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഇന്ത്യയിലെ ഗുജറാത്ത് സ്വദേശിയായ യാസിൻ പട്ടേലാണ് സിംഗപ്പൂരിന്റെ നടുവൊടിച്ചത്.
യാസിൻ പട്ടേലാണ് കളിയിലെ താരമായതും. മലയാളി താരം മുഹമ്മദ് ഷഫീഖ് നന്നായി ബൗൾ ചെയ്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ കുവൈത്ത് പരമാവധി റൺറേറ്റിൽ ജയിക്കാൻ അതിവേഗത്തിൽ ബാറ്റുവീശി. 7.5 ഓവറിൽ വിജയതീരത്തെത്തി. കഴിഞ്ഞ കളിയിൽ അർധസെഞ്ച്വറി നേടിയ മലയാളി താരം എഡിസൺ ഡിസിൽവ നേരത്തെ ബാറ്റിങ്ങിനിറങ്ങിയെങ്കിലും മൂന്ന് പന്തിൽ ആറ് റൺസ് എടുത്ത് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.