ലോക സമസ്ത സുഖിനോ ഭവന്തു’ എന്ന തത്ത്വശാസ്ത്രത്തിൽ ജീവിച്ചു പോരുന്ന ഒരു ജനതയുടെ ഭാഗമാണ് കേരളത്തിലെ മലയാളികളും. പ്രകൃതി അനുഗ്രഹിച്ച ദൈവത്തിന്റെ നാട്. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന, വിദ്യാഭാസത്തിനും, സംസ്കാരത്തിനും, കുടുംബ ബന്ധങ്ങൾക്കും, ആരോഗ്യ പരിപാലനത്തിനും, വ്യക്തി ശുചിത്വതിനുമെല്ലാം പ്രാധാന്യം കൊടുക്കുന്ന ഈ നാടിന്റെ ഇന്നത്തെ അവസ്ഥ ഭീതിദമാണ്.മാനുഷിക മൂല്യങ്ങളും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും, മാതാ-പിതാ-ഗുരു-ദൈവം എന്ന് പറഞ്ഞു പഠിപ്പിച്ച നമ്മുടെ സംസ്കാരത്തിന് മൂല്യ ച്ചേംർച്ച വന്നിരിക്കുന്നു.
ലഹരി മരുന്നിന് അടിമപ്പെട്ടും ലക്ഷ്യബോധമില്ലാത്ത ജീവിത ശൈലിയും കൊണ്ട് ഒരു വിഭാഗം ജനത വീടിനും നാടിനും ഭീഷണി ആയി മാറുന്നു. മാതാപിതാക്കൾ പോലും മക്കളെ പേടിയോടെ കാണുന്ന ഈ കാലത്ത് അരക്ഷിതാവസ്ഥയും, അരാജകത്വവും കാരണം സമാധാനമില്ലാത്ത ജീവിതം ആണ് പലയിടത്തും. ചെറിയ കാര്യങ്ങൾക്കു പോലും തർക്കങ്ങളും, കൊലപാതകങ്ങളും, ആത്മഹത്യയും ഉള്ള സമൂഹത്തിൽ കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു.
സ്കൂളിലും, കോളജുകളിലും സുലഭമായി കിട്ടുന്നത് ഇപ്പോൾ വിദ്യാഭ്യാസം അല്ല, ലഹരി മരുന്നുകളാണ് എന്നുള്ളത് വേദന ഉളവാക്കുന്ന കാര്യമാണ്. ഭാവി തലമുറയെ കുറിച്ച് സ്വപ്നം കണ്ട് ഉണരേണ്ട ഓരോ മാതാപിതാക്കളും ഇന്ന് ജീവിതത്തെ പേടിയോടെ കാണേണ്ട സ്ഥിതിയാണ്. നമ്മുടെ ഭരണകൂടത്തിനും, നിയമ വ്യവസ്ഥക്കും, ഓരോ വ്യക്തിക്കും ഈ അവസ്ഥ നാടിനു വന്നതിൽ പങ്കുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പാഠ്യ വിഷയങ്ങളിൽ സമൂഹത്തിൽ എങ്ങനെ ജീവിക്കണമെന്നതും, സ്വഭാവ രൂപവത്കരണത്തിനു അവശ്യമായ കാര്യങ്ങളും ഉൾപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.