നിരോധനാജ്​ഞ ലംഘിച്ച 14 പേർ അറസ്​റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച കര്‍ഫ്യൂ നിയമം ലംഘിച്ച 14 പേരെ സുരക്ഷ സംഘം അറസ്​റ്റ്​ ചെയ്തു. 12 സ്വദേശികളെയും രണ്ട് വിദേശികളെയുമാണ് പൊലീസ് പിടികൂടിയത്. കാപിറ്റല്‍, അഹ്​മദി ഗവര്‍ണറേറ്റുകളിൽനിന്ന്​ നാലുപേരെ വീതമാണ്​ അറസ്​റ്റ്​ ചെയ്തത്.
മുബാറക് അൽ കബീര്‍ ഗവര്‍ണറേറ്റില്‍ മൂന്നുപേരെയും ജഹ്‌റ ഗവര്‍ണറേറ്റില്‍ രണ്ടുപേരെയും ഹവല്ലി ഗവര്‍ണറേറ്റില്‍ ഒരാളെയുമാണ് പിടികൂടിയത്.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍നിന്ന് കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്തിട്ടില്ല.
Tags:    
News Summary - arrust-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.