ബോട്ട് യാത്രയില്‍ നടത്തിയ ആംസ് ഫോർ യു കുടുംബസംഗമം
കുവൈത്ത് സിറ്റി: ആംസ് ഫോർ യു കുടുംബസംഗമം കുവൈത്ത് നഗര തീരപ്രദേശങ്ങളിലൂടെ ബോട്ട് യാത്രയിൽ സംഘടിപ്പിച്ചു. കുവൈത്ത് തീരപ്രദേശങ്ങളുടെ മനോഹാരിതയെ ആസ്വദിക്കുന്നതിനൊപ്പം വിവിധ കലാ സാംസ്കാരിക പരിപാടികളിൽ പങ്കുചേരാൻ അവസരമൊരുക്കിയത് കുടുംബസംഗമത്തെ വേറിട്ട അനുഭവമാക്കി.
പ്രസിഡന്റ് അലക്സാണ്ടർ ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ചരിത്രവും പ്രവർത്തന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. വിവിധ വിനോദ വിജ്ഞാന പരിപാടികളും ഗെയിമുകളും പരിപാടിയെ ഹൃദ്യമാക്കി. ജനറൽ സെക്രട്ടറി മനോജ് കുമാർ നന്ദി പറഞ്ഞു. അക്ഷിത രാജേഷ് അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.