അ​റ​ബ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ത്ത കു​വൈ​ത്ത് താ​ര​ങ്ങ​ൾ ടീം ​ഒ​ഫി​ഷ്യ​ൽ​സി​നൊ​പ്പം

അ​റ​ബ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്; കു​വൈ​ത്തി​ന് ആ​റു മെ​ഡ​ൽ

കു​വൈ​ത്ത് സി​റ്റി: ബ​ഹ്‌​റൈ​നി​ൽ ന​ട​ന്ന അ​റ​ബ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്തി​ന് ആ​റു മെ​ഡ​ലു​ക​ൾ. ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വും അ​ട​ങ്ങു​ന്ന​താ​ണ് കു​വൈ​ത്തി​ന്റെ മെ​ഡ​ൽ പ​ട്ടി​ക. പു​രു​ഷ ടീം ​ഇ​ന​ത്തി​ലാ​ണ് വെ​ള്ളി.

പു​രു​ഷ​ന്മാ​രു​ടെ മ​റ്റു ര​ണ്ടു ടീ​മു​ക​ളും വ​നി​ത ടീ​മും വെ​ങ്ക​ല​മെ​ഡ​ൽ നേ​ടി. വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ഹ​സ​ൻ അ​ൽ ഫൗ​ദ​രി​യും അ​ലി അ​ൽ നാ​സ​റും വെ​ങ്ക​ല​മെ​ഡ​ലു​ക​ൾ നേ​ടി അ​ഭി​മാ​ന​മാ​യി. അ​തി​നി​ടെ, റീ​ജ​ന​ൽ ടൂ​ർ​ണ​മെ​ന്റി​ൽ ജൂ​നി​യ​ർ ടീ​മി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ കു​വൈ​ത്ത് ഫെ​ൻ​സി​ങ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​താ​യി ദേ​ശീ​യ ടീം ​മാ​നേ​ജ​ർ അ​ബ്ദു​ൽ ക​രീം അ​ൽ ഷം​ലാ​ൻ പ​റ​ഞ്ഞു.

യു​വ​താ​ര​ങ്ങ​ളെ ഭാ​വി​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​രാ​ക്കു​ന്ന​തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫെ​ൻ​സ​ർ​മാ​രു​മാ​യു​ള്ള ഇ​ട​പ​ഴ​ക​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​റ​ബ് ഫെ​ൻ​സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച അ​ദ്ദേ​ഹം, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ കി​രീ​ട​ങ്ങ​ൾ നേ​ടു​ന്ന​തി​ന് മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Arab Fencing Championship; Six medals for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.