ആക്രമികൾ വന്ന കാർ
കുവൈത്ത് സിറ്റി: അബ്ബാസിയയില്‍ വാഹനത്തിൽ എത്തി മലയാളി യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിക്കാൻ ശ്രമം. അബ്ബാസിയയിലെ ടീനേജ് ഷോപ്പിനു സമീപം രാത്രി ഒമ്പതോടെയാണ് സംഭവം.
റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് സമീപം വാഹനം നിർത്തി കഴുത്തിൽനിന്ന് മാല പിടിച്ചുപറക്കുകയായിരുന്നു. ഇതിനിടെ യുവതി നിലത്തുവീണതോടെ വാഹനം ഓടിച്ചു പോയി. പിടിച്ചുപറിക്കാർ വന്ന കറുത്ത നിറത്തിലുള്ള വാഹനവും സംഭവവും തൊട്ടടുത്ത സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തില്‍ തലക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. അബ്ബാസിയയിൽ സഹോദരിയെ കാണാനെത്തിയതായിരുന്നു കുവൈത്തിൽതന്നെ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവതി.
മലയാളികള്‍ ഏറെ താമസിക്കുന്ന പ്രദേശമാണ് അബ്ബാസിയ. ഇവിടെ നടന്ന സംഭവം ആശങ്കയോടെയാണ് പ്രദേശവാസികള്‍ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.