ശൈഖ്​ നാസർ സബാഹ്​ പിതാവും മുൻ അമീറുമായ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിനൊപ്പം (ഫയൽ ചിത്രം)

അമീരി ദിവാൻ അനുശോചിച്ചു; ഖബറടക്കം രാവിലെ ഒമ്പതിന്​

കുവൈത്ത്​ സിറ്റി: മുൻ ഉപപ്രധാനമന്ത്രിയും ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അസ്സബാഹി​െൻറ മകനുമായ ശൈഖ്​ നാസർ അസ്സബാഹി​െൻറ നിര്യാണത്തിൽ അമീരി ദിവാൻ അനുശോചനവും ദുഃഖവും അറിയിച്ചു. ഖബറടക്കം തിങ്കളാഴ്​ച രാവിലെ ഒമ്പതിന്​ സുലൈബീകാത്ത്​ ഖബർസ്ഥാനിൽ നടക്കും.​

കോവിഡ്​ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക്​ ഖബറടക്ക ചടങ്ങിൽ പ​െങ്കടുക്കുന്നതിന്​ നിയന്ത്രണമുണ്ട്​. സബാഹ്​ കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട പ്രമുഖർക്കും മാത്രമാവും പ്രവേശനമുണ്ടാവുക.

ശൈഖ്​ നാസറി​െൻറ നിര്യാണത്തിൽ സൗദി, ഖത്തർ, യു.എ.ഇ, ബഹ്​റൈൻ, ഒമാൻ, അമേരിക്ക, ബ്രിട്ടൻ, ഫലസ്​തീൻ, തുർക്കി, ഇറാൻ, ഫ്രാൻസ്​, ഇൗജിപ്​ത്​ തുടങ്ങി വിവിധ രാജ്യങ്ങൾ അനുശോചിച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: മു​ൻ കു​വൈ​ത്ത്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യി​രു​ന്ന ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദി​െൻറ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​നു​ശോ​ചി​ച്ചു.

മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ട്​ അ​നു​ഭാ​വം പു​ല​ർ​ത്തു​ക​യും ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​ർ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന​ക​ൾ അ​ർ​പ്പി​ക്കു​ക​യും ചെ​യ്​​ത​യാ​ളാ​ണ്​ അ​ദ്ദേ​ഹം. ശൈ​ഖ്​ നാ​സ​റി​െൻറ വി​യോ​ഗ​ത്തി​ലൂ​ടെ സ​ബാ​ഹ്​ കു​ടും​ബ​ത്തി​നും കു​വൈ​ത്തി ജ​ന​ത​ക്കു​മു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ജ​ന​ത​യും പ​ങ്കു​ചേ​രു​ന്ന​താ​യി അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.