കുവൈത്ത് സിറ്റി: കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ ജാറുല്ല കുവൈത്ത് അമേരിക്കന്‍ അംബാസഡര്‍ ലോറന്‍സ് സില്വര്മാനുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക അന്തര്‍ദേശീയ സംഭവ വികാസങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
ഇരുരാജ്യങ്ങള്‍ തുടരുന്ന ഉൗഷ്മള സൗഹൃദ ബന്ധങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രാലയം ഓഫിസ്കാര്യ അണ്ടർ സെക്രട്ടറി അയ്ഹാം അബ്ദുല്‍ ലത്തീഫും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.