അമീർകപ്പ് ഫുട്ബാൾ ഫൈനൽ മാറ്റിവെച്ചു

കുവൈത്ത് സിറ്റി: തിങ്കളാഴ്ച നടക്കാനിരുന്ന അമീർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ മാറ്റിവെച്ചു. ശക്തമായ പൊടിക്കാറ്റിനെ തുടർന്നാണ് മത്സരം മേയ് 23 തിങ്കളാഴ്ച വൈകീട്ട് 7.10ലേക്ക് മാറ്റിയത്. ശൈഖ് ജാബിർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ കസ്മ സ്​പോർട്സ് ക്ലബ് സാൽമിയ സ്​പോർട്സ് ക്ലബിനെ നേരിടും. രണ്ട് ടീമുകളും ആദ്യമായാണ് ഫൈനലിലെത്തുന്നത്. ടൂർണമെൻറി​ന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ്​ നേടിയിട്ടുള്ളത്​ അൽ അറബിയും ഖാദിസിയയും കുവൈത്ത്​ സ്​പോർട്​സ്​ ക്ലബും ആണ്​. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത്​ സ്​പോർട്​സ്​ ക്ലബ്​ 15 തവണ കിരീടം ചൂടിയിട്ടുണ്ട്​. 1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്.

Tags:    
News Summary - Ameer Cup football final postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.