പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് അജ്പക് നടത്തിയ പരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വിനോദ സഞ്ചാരികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിലും അനുശോചനവും രേഖപ്പെടുത്തി.
അജ്പക് പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യഷ്യതവഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാജീവ് നടുവിലെമുറി, സുരേഷ് വരിക്കോലിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു എന്നിവർ സംസാരിച്ചു. തോമസ് പള്ളിക്കൽ, ജയകുമാർ ജഹ്റ എന്നിവർ സന്നിഹിതരായിരുന്നു.
ലിബു പായിപ്പാടൻ, കൊച്ചുമോൻ പള്ളിക്കൽ, എ.ഐ.കുര്യൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ജോൺ തോമസ് കൊല്ലകടവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ഷീന മാത്യു, അനിത അനില്‍, സുനിത രവി, സാറാമ്മ ജോൺസ്, കീർത്തി സുമേഷ്, ബിന്ദു ജോൺ, ദിവ്യാ സേവ്യർ, ലക്ഷ്മി സജീവ്, പൗർണമി സംഗീത് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.