കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽപോയി വരുന്ന വിദേശികൾക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന നടത്തണമെന്ന് കരടുനിർദേശം.
മുഹമ്മദ് അൽദലാൽ എം.പിയാണ് ഇൗ ആവശ്യം ഉന്നയിച്ചത്. വിമാനത്താവളത്തിനു സമീപം ഒരു കെട്ടിടം നിർമിക്കണം. ഒാരോ വരവിലും പരിശോധന നടത്തണം. ഗാർഹികത്തൊഴിലാളി, തൊഴിൽവിസ എന്ന വിവേചനം വേണ്ടതില്ല. വിസ പുതുക്കുേമ്പാൾ മാത്രം വൈദ്യപരിശോധന നടത്തിയാൽ പോരാ.
നമ്മുടെ കുടുംബങ്ങളുടെയും മൊത്തം സമൂഹത്തിെൻറയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണം.
പല വിദേശികളും നാട്ടിൽപോയി വരുേമ്പാൾ പകർച്ചവ്യാധികളുമായാണ് വരുന്നത്. വിമാനത്താവളത്തിൽതന്നെ പരിശോധന നടത്തി ആരോഗ്യസ്ഥിതിയനുസരിച്ച് ചികിത്സ നൽകുകയോ പ്രതിരോധകുത്തിവെപ്പ് എടുക്കുകയോ കയറ്റിയയക്കുകയോ ചെയ്യണം. ഇതൊരു ശിക്ഷയോ വിവേചനമോ ആയി കാണേണ്ടതില്ലെന്നും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനുള്ള മുൻകരുതൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.