കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൗദ് അസ്സബാഹും തുനീഷ്യൻ വ്യോമയാന മേധാവി നിദാൽ സുവൈലമും കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: വ്യോമഗതാഗത മേഖലയിൽ കൂടുതൽ സഹകരണത്തിന് കുവൈത്തും തുനീഷ്യയും. ഇതുസംബന്ധിച്ച കരാറിൽ കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശൈഖ് ഹുമൗദ് അസ്സബാഹും തുനീഷ്യൻ വ്യോമയാന മേധാവി നിദാൽ സുവൈലമും ഒപ്പുവച്ചു.
തുനീഷ്യയും കുവൈത്തും തമ്മിലുള്ള സിവിൽ ഏവിയേഷൻ മേഖലയിലും വ്യോമ ബന്ധത്തിലും വ്യോമയാന സുരക്ഷയിലും സഹകരണം വർധിപ്പിക്കുന്നതിനും വ്യോമ സേവനങ്ങൾ വികസിപ്പിക്കുന്നതിനും കരാർ ലക്ഷ്യമിടുന്നു.
വിവിധ രാജ്യങ്ങളുമായി വിശാലമായ സഹകരണത്തിനുള്ള പദ്ധതി പിന്തുണക്കുക, വിനോദസഞ്ചാരവും വ്യോമയാനവും സജീവമാക്കുക എന്നിവയാണ് കറാർ വഴി ലക്ഷ്യമിടുന്നതതെന്ന് ശൈഖ് ഹുമൗദ് അസ്സബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.