വിളവ് പാകമായിനിൽക്കുന്ന കുവൈത്തിലെ ഫാമുകളിലൊന്ന്
കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കർഷകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിെൻറ ഭാഗമായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. കർഷക യൂനിയെൻറ അപേക്ഷ പരിഗണിച്ച് 4000 കർഷകത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ്കൊറോണ എമർജൻസി കമ്മിറ്റി പ്രത്യേക അനുമതി നൽകിയത്. 397 ഫാം ഉടമകളാണ് വിളനാശം ഒഴിവാക്കാൻ കർഷകത്തൊഴിലാളികളെ റിക്രൂട്ട്ചെയ്യാൻ അനുമതി തേടി ആഭ്യന്തരമന്ത്രിക്ക് അപേക്ഷ നൽകിയത്.
മന്ത്രി ഇത് കൊറോണ എമർജൻസി കമ്മിറ്റിക്ക് കൈമാറുകയും
കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു. ബിൽ സലാമ ഒാൺലൈൻ പ്ലാറ്റ്ഫോം വഴി ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിച്ചാണ് തൊഴിലാളികളെ കൊണ്ടുവരേണ്ടത്. ജോലിക്കാരുടെ ക്ഷാമം കാരണം കുവൈത്തിൽ കാർഷികമേഖല പ്രതിസന്ധി രൂക്ഷമാണ്.
വിളവെടുക്കാൻ ആളില്ലാത്തതിനാൽ കൃഷി ഉൽപന്നങ്ങൾ നശിച്ചുപോകുന്ന സ്ഥിതിയാണ്. നേരത്തേ 30 ജോലിക്കാർ ഉണ്ടായിരുന്ന ഫാമുകളിൽ അഞ്ചുമുതൽ എട്ടുവരെ ആളുകൾ മാത്രമാണുള്ളത്. അമിത ജോലിഭാരം കാരണം കർഷകത്തൊഴിലാളികൾ വലയുന്നു. ഫാമുകളുടെ മുഴുവൻ ഭാഗവും കൃഷി ചെയ്യാൻ കഴിയുന്നില്ല. നിലവിലുള്ള ജോലിക്കാർ അവധിക്ക് നാട്ടിൽ പോയിട്ട് നാളേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.