പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്വൈതം കുവൈത്ത്​ അംഗങ്ങളായ അജയകുമാറും അദ്വൈതം വനിതവേദി അധ്യക്ഷ വിനീത ബ്രിജേഷും

അദ്വൈതം കുവൈത്ത്​ യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്വൈതം കുവൈത്ത്​ അംഗങ്ങളായ അജയകുമാറിനും അദ്വൈതം വനിതവേദി അധ്യക്ഷ വിനീത ബ്രിജേഷിനും യാത്രയയപ്പ് നല്‍കി. അദ്വൈതം കുവൈത്ത്​ കേന്ദ്ര ഭരണ സമിതിയുടെ നേതൃത്വത്തിലാണ്​ യാത്രയയപ്പ്​ നൽകിയത്​.

27 വര്‍ഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന അജയകുമാര്‍ കുവൈത്തിലെ പൊതുപ്രവര്‍ത്തന മേഖലയിൽ സജീവമായിരുന്നുവെന്ന്​ സംഘടന വാർത്തക്കുറിപ്പിൽ അറിയിച്ചു.ഇരുവരുടെയും പ്രവര്‍ത്തനമികവിനെക്കുറിച്ച് ചടങ്ങില്‍ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ച് സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.