കുവൈത്ത് സിറ്റി: സമൂഹ മാധ്യമങ്ങൾ വഴി തട്ടിപ്പുനടത്തിയിരുന്ന പ്രതി പിടിയിൽ. വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. തുടർന്ന് പ്രതികൾ ഇരകളുമായി വാട്ട്സ്ആപ് വഴി ബന്ധം സ്ഥാപിക്കും. പിന്നീട് ബാങ്ക് ലിങ്കുകൾ അയക്കുകയും, ഒ.ടി.പിയും മറ്റ് വ്യക്തിഗത വിവരങ്ങളും മനസ്സിലാക്കിയശേഷം തട്ടിപ്പ് നടത്തുകയുമായിരുന്നു രീതി.
സൈബര്‍ മേഖലയില്‍ വിദഗ്ധനായ പ്രതിയുടെ നേതൃത്വത്തില്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു. നിരവധിപേർ തട്ടിപ്പിന് ഇരകളായി. രാജ്യത്ത് അടുത്തിടെ ഇലക്ട്രോണിക് തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും വർധിച്ചിരുന്നു. പണം നഷടപ്പെട്ട നിരവധി പരാതികളാണ് ഉയർന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അതേസമയം, മറ്റു രാജ്യങ്ങളിൽ ഇരുന്ന് കുവൈത്തിൽ ഉള്ളവരെ വല വീശുന്ന സംഘവും സജീവമാണ്. കുവൈത്ത് അധികൃതർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവത്കരണവും നടക്കുന്നുണ്ട്. എങ്കിലും ദിനവും പുതു രീതിയിലുള്ള തട്ടിപ്പുകളാണ് അരങ്ങേറുന്നത്.
ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആധികാരികത പരിശോധിച്ച് ഉറപ്പിക്കുകയും വേണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ സൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിൽ ഹാക്കിങ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.