അബ്ദുൽ ഹകീം അസ്ഹരിക്ക് ഐ.സി.എഫ് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റായി നിയമിതനായ ഡോ. അബ്ദുൽ ഹകീം അസ് ഹരിക്ക് കുവൈത്ത് ഐ.സി.എഫ് സ്വീകരണം നൽകി.മംഗഫ് റീം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അലവി സഖാഫി തഞ്ചേരി അധ്യക്ഷത വഹിച്ചു. ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു.
മർക്കസ് നോളജ് സിറ്റി ചീഫ് അഡ്മിനിസ്ട്രേഷൻ ഓഫീസർ അഡ്വക്കേറ്റ് തൻവീർ, ജസാം ആർ.എസ്.സി കുവൈത്ത് എന്നിവർ സംസാരിച്ചു.ഐ.സി.എഫ് നേതാക്കളായ അബു മുഹമ്മദ്, നൗഷാദ്, റഫീക് കൊച്ചനൂർ, ഷബീർ സാസ്കോ, അസീസ് സകാഫി എന്നിവർ നേതൃത്വം നൽകി.ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. റസാഖ് സഖാഫി സ്വാഗതവും അബ്ദുൽ ലത്തീഫ് തോണിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.