അബ്ദുൽ ലത്തീഫ് എടയൂർ, ശിഹാബ് കോഡൂർ, ഹബീബ് കയ്യം
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന അബ്ബാസിയ ദാറുതർബിയ മദ്റസ ജനറൽ ബോഡി യോഗം അബ്ബാസിയ്യ കെ.ഐ.സി ഓഡിറ്റോറിയത്തിൽ ചേർന്നു. അബ്ദുൽ ലത്തീഫ് എടയൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു. ഇ.എസ് അബ്ദുൽ റഹ്മാൻ ഹാജി, മുഹമ്മദലി പുതുപ്പറമ്പ്, അമീൻ മുസ്ലിയാർ ചേകന്നൂർ, അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ സലാം പെരുവള്ളൂർ, അബൂബക്കർ മയ്യേരി, ശംസുദ്ദീൻ യമാനി, ഇസ്മായിൽ കുറ്റിയാടി, ഖാലിദ് പള്ളിക്കര, അഷ്റഫ് എന്നിവർ ആശംസൾ നേർന്നു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ശിഹാബ് കോഡൂർ സ്വാഗതവും ഹബീബ് കയ്യം നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് എടയൂർ (പ്രസി),ശിഹാബ് കോഡൂർ (ജന.സെക്ര),ഹബീബ് കയ്യം (ട്രഷ), അബ്ദുൽ റസാഖ് ദാരിമി, മെഹമൂദ് ഹാജി, ഫൈസൽ കുണ്ടൂർ, ബഷീർ വജ്ദാൻ (വൈ. പ്രസി), യൂസുഫ് ഫറൂഖ്, ശറഫുദ്ദീൻ കുഴിപ്പുറം, ഇക്ബാൽ പതിയാരത്ത്, സകരിയ്യ കയ്യം (ജോ.സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.