പിടികൂടിയ മദ്യശേഖരം

കബദിൽ പ്രാദേശിക മദ്യഫാക്ടറി കണ്ടെത്തി; നാലു പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കബദിൽ പ്രാദേശിക മദ്യഫാക്ടറി നടത്തിയതിന് നാലു പേരെ ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിൽപനക്കായി പ്രാദേശികമായി തയാറാക്കിയ 400 ബോട്ടിൽ മദ്യവും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കളും കുറ്റവാളികളെയും ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.