കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ സ്വ​ന്തം നാ​ടോ?

വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​മ​താ​ണെ​ന്നും ജാ​തി​ര​ഹി​ത - മ​തേ​ത​ര സ​മൂ​ഹ​മാ​ണെ​ന്നു​മൊ​ക്കെ ഊ​റ്റം​കൊ​ള്ളു​ക​യും ചെ​യ്യു​ന്ന കേ​ര​ള​ത്തി​ല്‍ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്ടി​ൽ ഭ​യ​ത്തി​ന്റെ​യും വെ​റു​പ്പി​ന്റെ​യും പ്ര​തി​കാ​ര​ത്തി​ന്റെ​യും ചെ​കു​ത്താ​ൻ​മാ​ർ ചി​രി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്നു. സ്ത്രീ​പീ​ഡ​നം, ബ​ലാ​ല്‍സം​ഗം, കൊ​ല​പാ​ത​കം, മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ഗു​ണ്ടാ​യി​സം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ല രൂ​പ​ങ്ങ​ളാ​ണ് ദി​നേ​ന ന​മ്മ​ൾ കേ​ൾ​ക്കു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കാ​നു​ള്ള പ്ര​ധാ​ന​കാ​ര​ണം.

പി.​കെ.​എം. നാ​സ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ

ന​ഗ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല ഗ്രാ​മ​ങ്ങ​ളി​ൽ പോ​ലും മ​യ​ക്കു​മ​രു​ന്നു ക​ച്ച​വ​ടം വ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. ല​ഹ​രി വ്യാ​പ​നം ത​ട​യു​വാ​ൻ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. സ​്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും​നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ൾത​ന്നെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ന​മ്മെ പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​ര്‍ഭാ​ട ജീ​വി​ത​ത്തോ​ടു​ള്ള ആ​സ​ക്തി​യാ​ണ് പ​ല​പ്പോ​ഴും കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ക്ക് പ്രേ​രി​പ്പി​ക്കു​ന്ന​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ പെ​രു​കു​ക​യും അ​ക്ര​മം അ​ഴി​ഞ്ഞാ​ടു​ക​യും ചെ​യ്യു​ന്ന​തി​ന്റെ ഫ​ലം അ​രാ​ജ​ക​ത്വ​മാ​യി​രി​ക്കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും യു​വ​നേ​തൃ​ത്വ​ങ്ങ​ളും കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ളും ഇ​തി​നെ​തി​രെ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണം. അ​ക​ന്നു പോ​യി ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ന്മ​യും സ​മാ​ധാ​ന​ശീ​ല​ങ്ങ​ളും തി​രി​ച്ചുകൊ​ണ്ടുവ​രാ​ൻ നാം ​ജാ​ഗ​രൂ​ക​രാ​ക​ണം.

Tags:    
News Summary - A country of crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.