കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയുടെ ഭാഗമായി തീവ്രപരിചരണ വിഭാഗത്തിലുള്ളതിൽ 90 ശതമാനവും വയോധികർ. ഇവരിൽ അധികംപേർക്കും ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങി പഴക്കമേറിയ അസുഖം ഉള്ളവരാണ്. ചിലരുടെ നില അതീവ ഗുരുതരമാണ്. 130 പേരാണ്ഇപ്പോൾ കോവിഡ് ബാധിതരായി രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇതിൽ 20ലേറെപേർ 35നും 40നും ഇടയിൽ പ്രായമുള്ളവരാണ്.ന്യൂമോണിയയും ശ്വാസകോശ രോഗങ്ങളും മൂലം ബുദ്ധിമുട്ടുന്നവരാണ് ഇവർ.
തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും മരിക്കുന്നവരുടെയും എണ്ണം സമീപ ആഴ്ചകളിൽ വർധിച്ചിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയുള്ളവരുടെ എണ്ണം പരിഗണിക്കുേമ്പാൾ വരും ദിവസങ്ങളിലും ഇതേ നിലയിലുള്ള മരണനിരക്കിന് സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. ഗുരുതരാവസ്ഥയുള്ളവരെ ശൈഖ് ജാബിർ ആശുപത്രിയിലും മിശ്രിഫിലെ ഫീൽഡ് ആശുപത്രിയിലുമാണ് ചികിത്സിക്കുന്നത്. ആഗോള തലത്തിൽ താരതമ്യം ചെയ്യുേമ്പാൾ ഇപ്പോഴും കുവൈത്തിൽ കോവിഡ് മരണ നിരക്ക് കുറവാണ്.
സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നുമുള്ള ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശം പാലിക്കുന്നതിൽ വരുത്തുന്ന വീഴ്ചയാണ്കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജൂലൈ മുതൽ ആഗസ്റ്റ് വരെ പുതിയ കേസുകളിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ സമീപ ദിവസങ്ങളിൽ കൂടി വരുന്നത് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.