ലൈസൻസില്ലാതെ വാഹനമോടിച്ച 87 കുട്ടികൾ പിടിയിൽ

കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 87 പേരെ അറസ്റ്റ് ചെയ്തു. ജൂൺ 11 മുതൽ 17 വരെ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ 30,217 നിയമലംഘനങ്ങൾ കണ്ടെത്തി. 71 ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ജഹ്റ, അഹ്മദി, ഫർവാനിയ ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്ക് വാഹനം നൽകരുതെന്ന് ഗതാഗത വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനിടെ പിടിയിലായാൽ ഇവർക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും വാഹന ഉടമയായ രക്ഷിതാവിനെതിരെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - 87 children arrested for driving without license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.