വിദേശത്തുനിന്ന്​ അപ്​ലോഡ്​ ചെയ്​തത്​ 50,000 വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​

കുവൈത്ത്​ സിറ്റി: വിദേശത്തുനിന്ന്​ 50,000 പേർ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ സർട്ടിഫിക്കറ്റ്​ ആരോഗ്യ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിൽ അപ്​ലോഡ്​ ചെയ്​തു. ഇതില്‍ 12,000 എണ്ണം സാ​േങ്കതിക സംഘം പരിശോധിച്ച്​ ആധികാരികത ഉറപ്പുവരുത്തി. ആവശ്യമായ വിവരങ്ങൾ ഇല്ലാത്തത്​, ബാര്‍കോഡില്ലാത്തത്, വ്യാജമെന്ന്​ സംശയിക്കുന്നത്​ തുടങ്ങിയ സർട്ടിഫിക്കറ്റുകൾക്ക്​ അംഗീകാരം നൽകാതെ മാറ്റിവെച്ചിരിക്കുകയാണ്​. മന്ത്രാലയത്തിലെ സാങ്കേതിക സംഘം പരിശോധന തുടരുകയാണ്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യു​േമ്പാൾ ഒാരോ ഡോസും വാക്​സിൻ സ്വീകരിച്ച തീയതിയും ബാച്ച്​ നമ്പറും ചോദിക്കുന്നുണ്ട്​.

https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക്​ വഴിയാണ്​ വിദേശത്ത്​ വാക്​സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്​ട്രേഷൻ നടത്തുന്നത്​.

സിവിൽ ​െഎ.ഡി, ഇ-മെയിൽ വിലാസം എന്നിവ നൽകിയാൽ മെയിലിലേക്ക്​ വൺ ടൈം വെരിഫിക്കേഷൻ കോഡ്​ അയച്ചുതരും. ഇത്​ വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന്​ വ്യക്​തിഗത വിവരങ്ങളും വാക്​സിനേഷൻ വിവരങ്ങളും നൽകി രജിസ്​ട്രേഷൻ പൂർത്തിയാക്കാം.

വാക്​സിനേഷൻ സർട്ടിഫിക്കറ്റി​െൻറ പി.ഡി.എഫ്​ 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്​​ലോഡ്​ ചെയ്യണം. മൂന്ന്​ പ്രവൃത്തി ദിവസത്തിനകം പബ്ലിക്​ ഹെൽത്ത്​​ ഡിപ്പാർട്​മെൻറ്​ പരിശോധിച്ച്​ അംഗീകാരം നൽകും. 

Tags:    
News Summary - 50,000 vaccination certificates uploaded from abroad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.